തൃശൂർ: പാലാ ബിഷപ്പിനെ അനുകൂലിച്ച് തൃശൂരിലെ യു.ഡി.എഫിന്റേതായി വന്ന വാർത്താക്കുറിപ്പിനെ ചൊല്ലി വിവാദം. ജില്ലാ യു.ഡി.എഫിന്റേതായി വന്ന വാർത്താക്കുറിപ്പിനെ ചൊല്ലി വിവാദം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഇമെയിലിൽ നിന്ന് എത്തിയ വാർത്താക്കുറിപ്പ് താനറിഞ്ഞില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ പ്രതികരിച്ചു. പ്രസ്താവന ഇറക്കിയ യു.ഡി.എഫ് കൺവീനറെ നീക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
നർക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ചായിരുന്ന തൃശൂർ യു.ഡി.എഫ്. ജില്ലാ ഘടകത്തിന്റെ വാർത്താക്കുറിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചത്. കേരള കോൺഗ്രസ് പ്രതിനിധിയാണ് യു.ഡി.എഫിന്റെ ജില്ലാ കൺവീനർ. ഡി.സി.സി. തൃശൂരിന്റെ ഇമെയിൽ വിലാസത്തിൽ നിന്ന് ഇങ്ങനെയൊരു വാർത്താക്കുറിപ്പ് ഇറങ്ങിയത് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അറിഞ്ഞതുമില്ല.
ഇമെയിൽ അയച്ച ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ജോസ് വള്ളൂർ പ്രതികരിച്ചു. യു.ഡി.എഫിലെ ചില തൽപരകക്ഷികളാണ് ഇത്തരമൊരു വ്യാജ പ്രസ്താവന പുറത്തിറക്കിയതെന്നും ഡി.സി.സി. പ്രസിഡന്റ് കുറ്റപ്പെടുത്തി.
Post Your Comments