KeralaNews

17 വര്‍ഷം മുമ്പത്തെ ലക്ഷങ്ങളുടെ കവര്‍ച്ച കേസില്‍  മോഷ്ടാക്കള്‍ പിടിയിലായത് ഇപ്പോള്‍

പത്തനംതിട്ട: 17 വര്‍ഷം മുമ്പത്തെ കവര്‍ച്ച കേസിലെ പ്രതികള്‍ പൊലീസ് വലയിലായി. നിലവില്‍ രണ്ടു മോഷണക്കേസുകളില്‍ അറസ്റ്റിലായ പ്രതികളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മോഷണത്തിന് ഇപ്പോള്‍ തുമ്പുണ്ടായിരിക്കുന്നത്. കിടങ്ങന്നൂര്‍ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പര്‍ 27 ല്‍ എഴിക്കാട് രാജന്‍ എന്ന് വിളിക്കുന്ന രാജന്‍ (56), കൊടുമണ്‍ ഐക്കാട് വളക്കട ജംഗ്ഷനില്‍ താഴെ മുണ്ടക്കല്‍ വീട്ടില്‍ സുരേഷ് (52) എന്നിവരെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി സുനിലും സംഘവും അറസ്റ്റ് ചെയ്തത്.

Read Also : മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ

2004 സെപ്റ്റംബറില്‍ പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ ഒരു വീട്ടില്‍ നിന്നും ഇരുപത്തിരണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണവും വജ്ര നെക്ലേസും ഒരു ലക്ഷത്തി അയ്യായിരം രൂപയും കവര്‍ന്ന കേസിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഷ്ടാക്കള്‍ കുടുങ്ങിയത്.

പത്തനംതിട്ട ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ടെസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ വി ബിജുലാലിന്റെയും സംഘത്തിന്റെയും ശാസ്ത്രീയ വിരലടയാള പരിശോധനാഫലം പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സഹായകമായി.

രാത്രി വീടിന്റെ ഗ്രില്ലും പൂട്ടും തകര്‍ത്ത് അകത്തുകടന്ന പ്രതികള്‍, കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ വജ്ര ആഭരണങ്ങളും പണവും കവരുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പ്രതികളെ കിട്ടാതെ വന്നപ്പോള്‍ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ച കേസില്‍ വിരലടയാളങ്ങള്‍ നിര്‍ണായകമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button