Latest NewsNewsSaudi ArabiaGulf

വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സൗദി അറേബ്യ

റിയാദ് : വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിജ്ഞാപനം രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വിമാനകമ്പനികൾക്കും GACA നൽകിയിട്ടുണ്ട്.

Read Also : കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനൊരുങ്ങി ഒമാൻ 

സൗദി അറേബ്യ ഔദ്യോഗികമായി അംഗീകരിക്കാത്ത COVID-19 വാക്സിനുകളുടെയോ, ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിക്കാത്ത COVID-19 വാക്സിനുകളുടെയോ ഒരു ഡോസ് കുത്തിവെപ്പെടുത്തവർക്കും ഇതേ നിബന്ധനകൾ ബാധകമാണെന്ന് GACA അറിയിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചതും, എന്നാൽ സൗദി അറേബ്യ അംഗീകരിക്കാത്തതുമായ വാക്സിനുകൾ സ്വീകരിച്ചവർക്കും ഇതേ നിബന്ധനകൾ ബാധകമാക്കിയിട്ടുണ്ട്. സൗദി അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സിനോവാക് എന്നീ വാക്സിനുകളെടുത്തവർ സൗദിയിലെത്തിയ ശേഷം ഒരു ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണെന്നും GACA അറിയിച്ചിട്ടുണ്ട്.

സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രധാന നിർദ്ദേശങ്ങൾ :

*സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ ഒരു ഡോസ് കുത്തിവെപ്പെടുത്തവർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഇതിനായി ഇത്തരം യാത്രികർ, യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.

*ഇവർക്ക് സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.

*ഇവർ സൗദിയിലെത്തിയ ശേഷം 24 മണിക്കൂറിനിടയിൽ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.

*ഇവർ സൗദിയിലെത്തിയ ശേഷം അഞ്ചാം ദിനം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.

*ഇത്തരം ടെസ്റ്റുകളുടെ സമയക്രമം സംബന്ധിച്ച് തവക്കൽന ആപ്പിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ യാത്രികർ കർശനമായി പാലിക്കേണ്ടതാണ്.

*അഞ്ചാം ദിനം നടത്തുന്ന PCR ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button