നെന്മാറ: പത്ത് വര്‍ഷത്തെ ഒറ്റമുറി ഒളിവു ജീവിതത്തില്‍ നിന്ന് പുറത്ത് വന്ന റഹ്മാനും സജിതയും വിവാഹിതരായി. ബുധനാഴ്ച രാവിലെ നെന്മാറ സബ് രജിസ്ട്രാര്‍ കെ.സുധീര്‍ മുന്‍പാകെയാണ് വിവാഹിതരാകുന്നതിനായി അപേക്ഷ സമര്‍പ്പിച്ചത്. വിത്തനശ്ശേരി വാടക വീട്ടീല്‍ കഴിയുന്ന ഇരുവരും സജിതയുടെ മാതാപിതാക്കളായ വേലായുധനും ശാന്തയ്ക്കും ഒപ്പമാണ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. ഓഫീസിനു മുന്നില്‍ ഇരുവര്‍ക്കും കെ. ബാബു എം.എല്‍.എ. പൂച്ചെണ്ടും ഉപഹാരവും നല്‍കി.
2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്ക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരന്‍ റഹ്മാനെ നെന്മാറയില്‍വെച്ച് കാണുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
read also: 10 വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും
തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഒളിവു ജീവിതത്തിന്റെ 10 വര്‍ഷത്തെ ചരിത്രം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ആറുമാസമായി ഒരുമിച്ച് കഴിഞ്ഞുവന്ന ഇരുവര്‍ക്കും പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്. രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയ ഇരുവരും എല്ലാവര്‍ക്കും മധുരം നല്‍കുകയും ചെയ്തു.
Post Your Comments