കാസർകോഡ് : എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. ദേളിയിലെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സൗദി അറേബ്യ
അദ്ധ്യാപകനായ ഉസ്മാനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ പെൺകുട്ടിയുമായി അശ്ലീല ചുവയുള്ള ചാറ്റ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആത്മഹത്യക്ക് പിന്നിൽ ഉസ്മാന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ചാറ്റിംഗിലൂടെ അദ്ധ്യാപകൻ പിന്തുടരുകയായിരുന്നു. കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇത് മനസിലായത്.
പെൺകുട്ടിയോട് ആത്മഹത്യ ചെയ്യാൻ അദ്ധ്യപകൻ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അതേസമയം പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Post Your Comments