KeralaLatest NewsIndia

പാലക്കാട്ട് കീർത്തി ആയുർവേദിക്സ് എന്ന പേരിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് : കോഴിക്കോട് സ്വദേശിയായ കടയുടമ പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ഉടമസ്ഥനായ കോഴിക്കോട് സ്വദേശി മൊയ്ദീന്‍ കോയയെ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്: ആയുര്‍വേദ മരുന്ന് കടയുടെ മറവില്‍ നഗരഹൃദയത്തില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. പോലീസിന്റെ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുല്‍ത്താന്‍പേട്ടക്ക് സമീപം മേട്ടുപ്പാളയം സ്ട്രീറ്റിലുള്ള എംഎ ടവറില്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്. കീര്‍ത്തി ആയുര്‍വേദിക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പകല്‍ അടഞ്ഞുകിടക്കുകയും രാത്രികാലങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുകയുമായിരുന്നു.

ഇന്നലെ രാത്രി പതിവുപോലെ തുറക്കുവാന്‍ വരുന്നതിനിടെയാണ് പോലീസ് സംഘം പൊളിച്ച്‌ അകത്തുകടന്നത്. സംഘം രാത്രിയില്‍ നടത്തിയ പരിശോധനയില്‍ കടയില്‍ നിന്നും 16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിംബോക്സും നിരവധി സിമ്മുകളും കേബിളുകളും അഡ്രസ്സ് രേഖകളും പിടിച്ചെടുത്തു. ഇവ പരിശോധനക്കായി പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ഉടമസ്ഥനായ കോഴിക്കോട് സ്വദേശി മൊയ്ദീന്‍ കോയയെ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ഈ സംഘത്തിന് ബാധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും. അപരിചിതരായ പലരും കടയില്‍ വന്നു പോകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button