CinemaLatest NewsNewsIndiaEntertainment

പശുവിനെ കറക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത നടിക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ

ചെന്നൈ : തെന്നിന്ത്യന്‍ നടി നിവേദ തോമസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ നടി ഒരു ഫാമിലെ പശുവിനെ കറക്കുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. പശു ശാന്തമായി നില്‍ക്കുമ്പോള്‍, നിവേദ പാല്‍ കറക്കുന്നത് തുടരുന്നു. ഒരു പാത്രം നിറയെ കറന്ന പാല്‍ പ്രേക്ഷകരെ ഉയര്‍ത്തി കാണിച്ചിട്ട്, പിന്നീട് താരം ഉണ്ടാക്കിയ ഒരു കപ്പ് കാപ്പിയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. കൂടാതെ തന്റെ പ്രവൃത്തിയില്‍ താന്‍ ‘സന്തോഷിക്കുന്നു’ എന്നും താരം വീഡിയോടൊപ്പം കുറിച്ചു.

വീഡിയോ വൈറലായതിനെ തുടർന്ന് വിമര്‍ശനങ്ങളുടെ ചാകരയായിരുന്നു. ഒട്ടേറെ പേര്‍ താരത്തിന്റെ പോസ്റ്റില്‍, മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കമന്റുകള്‍ ചെയ്തു. രാജ്യത്തെ പ്രമുഖ കാലാവസ്ഥാ-മൃഗ സംരക്ഷണ പ്രവര്‍ത്തകയായ ദീപ്‌സി പീലയുടെ കമന്റിന് പിന്നാലെ പല മൃഗ സംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി.

നിവേദ ചെയ്തത് സിനിമകളിലെ സ്ത്രീവിരുദ്ധമായ ചിത്രീകരണങ്ങള്‍ക്ക് സമാനമാണെന്നും . കെട്ടിയിട്ട പശുവിനെ കറക്കുന്നതും അതിനുശേഷം ഒരു കപ്പ് കാപ്പി ഉണ്ടാക്കുന്നതും മൃഗങ്ങള്‍ക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്ന് കാലാവസ്ഥാ പ്രവര്‍ത്തക തേജ കുറിച്ചു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button