KeralaLatest NewsNews

ആർ എസ് പി വഞ്ചകർ: യുഡിഎഫിൽ നിന്ന് കൂടുതൽപേർ സിപിഎമ്മിലെത്തുമെന്ന് എംഎ ബേബി

വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞു.

തിരുവനന്തപുരം: യുഡിഎഫിൽ നിന്നും കൂടുതൽ പേർ സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് പൊളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബി. കോണ്‍ഗ്രസ് ലീഗ് നേതാക്കളും പ്രവർത്തരും എൽഡിഎഫിലെത്തും. വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞു.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

ആർ എസ് പിക്ക് എതിരേയും എം എ ബേബി രം​ഗത്തെത്തി. ‘ആർഎസ്പി എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടി ആണ്. ആർഎസ്പി വഞ്ചന തുടരുകയാണ്. ആർഎസ്പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ല.കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കടന്ന് വരവ് ഗുണം ചെയ്തെന്ന് എംഎ ബേബി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ശക്തി തെളിയിച്ചു. എൽഡിഎഫിനെ ശക്തിപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞു’- എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button