Latest NewsSaudi ArabiaNewsGulf

വിസിറ്റ് വിസയിലെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

റിയാദ്: സൗദിയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. വിസിറ്റ് വിസയിലെത്തിയവര്‍ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിട്ടുപോയില്ലെങ്കില്‍ നിയമനടപടിയെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇനി മുതല്‍ എത്ര കാലത്തേക്കാണോ സന്ദര്‍ശക വിസ എടുക്കുന്നത് അത്രകാലം മാത്രമേ നില്‍ക്കാന്‍ സാധിക്കൂ.

Read Also : ഗംഭീര ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് പുറത്തിറങ്ങി : വിലയും സവിശേഷതകളും അറിയാം  

നേരത്തെ ഫാമിലി വിസിറ്റ് വിസയിലെത്തിയവര്‍ ഒരു വര്‍ഷം വരെ പുതുക്കി നിന്നിരുന്നു. അങ്ങനെയുള്ള പലരും മൂന്നു മാസത്തേക്ക് കൂടി പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടാഴ്ചത്തേക്ക് മാത്രം പുതുക്കിക്കിട്ടിയതും അതുകഴിഞ്ഞാലുടന്‍ രാജ്യം വിടാന്‍ നിര്‍ദേശം ലഭിച്ചതും.

വിസ കാലാവധി കഴിഞ്ഞതിന് ശേഷവും മൂന്നുമാസം വെച്ച് നിരവധി തവണ പുതുക്കി നൽകിയിരുന്നു. 100 റിയാല്‍ ഫീസും ഇന്‍ഷൂറന്‍സും മാത്രമാണ് ഇതിന് ചെലവ് വന്നിരുന്നത്. ഇത് നിരവധി കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button