തിരുവനന്തപുരം: പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി പല തവണ വിളിച്ചാലും ഫോണ്‍ എടുക്കാത്ത മന്ത്രിയെ കുറിച്ച് കായംകുളം എംഎല്‍എ യു പ്രതിഭയുടെ പരാതി വലിയ ചര്‍ച്ചയായി കഴിഞ്ഞു. മന്ത്രിയുടെ പേര് പ്രതിഭ എടുത്ത് പറഞ്ഞില്ലെങ്കിലും അതാരാണെന്നു അണികളൊക്കെ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഒരു വനിതാ മന്ത്രിയാണ് ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ആളെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് പ്രതിഭ ഒരു ചടങ്ങിനിടെ ഒരു മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. തന്റെ ഒരു സുഹൃത്താണ് ഈ മന്ത്രിയെന്നാണ് പ്രതിഭ പറഞ്ഞത്. തന്റെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിച്ചതെന്നും പൊതുവായ കാര്യങ്ങള്‍ അറിയിക്കാനാണെന്നും അവര്‍ പറഞ്ഞിരുന്നു. മന്ത്രി വി ശിവന്‍കുട്ടി കൂടി ഉണ്ടായിരുന്ന വേദിയിലായിരുന്നു പ്രതിഭയുടെ വിമര്‍ശനം. മന്ത്രി വി ശിവന്‍കുട്ടിയെ പ്രതിഭ പുകഴ്ത്താനും മറന്നില്ല.
ഫോണ്‍ എടുത്തില്ലെങ്കില്‍ ഏതുസമയത്തും തിരികെ വിളിക്കുന്ന ആളാണ് മന്ത്രി ശിവന്‍കുട്ടിയെന്നും പ്രതിഭ പറഞ്ഞിരുന്നു. ഉത്തരവാദിത്വപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പാര്‍ട്ടി എംഎല്‍എമാര്‍ വിളിച്ചാല്‍ പോലും ഫോണെടുക്കുന്നില്ല ആക്ഷേപം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചാല്‍ മാത്രമെ കാര്യങ്ങള്‍ നടക്കൂ എന്നാണ് ഇപ്പോഴത്തെ നിലപാട്.
Post Your Comments