കോഴിക്കോട് : മുസ്ലിം ലീഗിനെതിരെവിമർശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങൾ ഈ അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണം. നവാസിന്‍റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയായാണെന്നും ഹരിത മുന്‍ ഭാരവാഹികള്‍ പറഞ്ഞു.
കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിലാണ് ഹരിത മുന്‍ ഭാരവാഹികള്‍ ഈക്കാര്യം പറഞ്ഞത്.
‘ആത്മാഭിമാനം ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും വലുതാണ്. പാര്‍ട്ടിക്ക് പരാതി കൊടുത്ത് 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപ്പിച്ചത്. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകാണമെന്ന് പലതവണ അഭ്യര്‍ത്ഥിച്ചു. ഹരിതയിലെ പെൺകുട്ടികൾ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. പിഎംഎ സലാമിന്‍റെ പ്രതികരണം വേദനിപ്പിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലില്‍ പോയി പ്രശ്നം പരിഹരിച്ചോളാന്‍ പറഞ്ഞു. പരാതി ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പരാതി വ്യക്തികള്‍ക്ക് എതിരെയാണ് പാര്‍ട്ടിക്ക് എതിരെയല്ല’- ഹരിത മുന്‍ ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments