കോട്ടയം: മതസൗഹാര്‍ദത്തില്‍ ഉലച്ചില്‍ ഉണ്ടാക്കരുതെന്ന് കോട്ടയം താഴത്തങ്ങാടി ഇമാമിന്റെയും സിഎസ്ഐ ബിഷപ്പിന്റെയും സംയുക്ത പ്രസ്താവന. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരുമുണ്ടാകും. ലൗ ജിഹാദോ, നര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലാണ് ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന് മന്നാനി ഇലവുപാലവും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത്. കോട്ടയം മുസ്ലിം ഐക്യവേദിയുടെ അധ്യക്ഷന്‍ കൂടിയാണ് ശംസുദ്ദീന്‍ മന്നാനി. എല്ലാ തെറ്റായ പ്രവണതകളേയും എതിര്‍ക്കപ്പെടണമെന്ന് ഇരുവരും പറഞ്ഞു.
‘പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തോട് പ്രതികരിക്കാനികില്ല. അദ്ദേഹത്തിന്റെ വ്യക്തപരമായ അഭിപ്രായമാണ്. എല്ലാവര്ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. സിഎസ്ഐ സഭയുടെ നിലപാട് സമാധാനം ആണ്. അഭിപ്രായ പ്രകടനത്തിന് ബിഷപ്പിന് സ്വാതന്ത്ര്യമുണ്ടെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സിഎസ്ഐ സഭ സ്വീകരിച്ച നിലപാട്. സമാധാനം നിലനിർത്തി കൂടുതല്‍ ഐക്യതയില്‍ പോകാം’- അദ്ദേഹം പറഞ്ഞു.
Post Your Comments