തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തൊന്നാമത് ജന്മദിനം രാജ്യവ്യാപകമായി ബിജെപി ആഘോഷിക്കും. സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി വിവിധ സേവന- സമ്പർക്ക പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടാണ് മോദിയുടെ ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്നത്.
Also Read: ലഹരി മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുത്: മുഖ്യമന്ത്രി
ജില്ലാതലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, പട്ടികജാതി കോളനികള്‍, പിന്നാക്ക ചേരിപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തും. 17ന് രാവിലെ എല്ലാ ബൂത്തുകളിലും വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുര്‍-ആരോഗ്യത്തിന് വേണ്ടി പൂജകളും പ്രാര്‍ത്ഥനകളും നടത്തും.
വിപുലമായ രീതിയില്‍ ഉള്ള പരിസ്ഥിതിസംരക്ഷണ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുക. കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകരെയും സൈനികരെയും ആദരിക്കും. സംസ്ഥാനവ്യാപകമായി പുഴകളും തോടുകളും വൃത്തിയാക്കുന്നതിനോടൊപ്പം സെപ്തംബര്‍ 26ന് വിവിധ നദികളുടെ ഭാഗമായുള്ള 71 കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. 17-ന് മുതിര്‍ന്ന നേതാക്കള്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Post Your Comments