
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് നടുറോഡില്‍ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനുറച്ച് ജയചന്ദ്രന്‍. തനിക്ക് പോലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അതിനാല്‍ രണ്ട് ദിവസം കൂട്ടി നോക്കിയതിന് ശേഷം ഗവര്‍ണറെ കണ്ട് പരാതി നല്‍കുമെന്ന് അറിയിച്ചു.
Read Also : ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗിനെ നിയമിച്ചു
ആറ്റിങ്ങലില്‍ വച്ച് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസില്‍ നിന്നാണ് ദുരനുഭവമുണ്ടായത്. തന്റെ മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നല്‍കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥ രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി നല്‍കിയത്.
Post Your Comments