ഗോൾഡൻ വിസ സ്വീകരിച്ച് നടൻ പൃഥ്വിരാജ്

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ പൃഥ്വിരാജ്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. ഗോൾഡൻ വിസ് സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗോൾഡിൽ ജോയിൻ ചെയ്യും മുമ്പേ ഗോൾഡൻ വിസ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read Also: ഹരിതയില്‍ നിന്ന് പുറത്താക്കിയ ഫാത്തിമ തെഹ്ലിയ ബിജെപിയിലേയ്‌ക്കോ ? ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങി സുരേഷ് ഗോപി എംപി

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ് എന്നീ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.

മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈല ഉഷയാണ്. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആർ.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് നൈല ഉഷ.

Read Also: ആരോഗ്യമേഖലയ്ക്ക് 64,180 കോടി രൂപ: ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Share
Leave a Comment