അബുദാബി: 15 സ്ഥാപനങ്ങളെയും 38 വ്യക്തികളെയും കൂടി തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇ ക്യാബിനറ്റാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെ പട്ടികയിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിട്ടുണ്ട്.
Read Also: രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സാമ്പത്തിക പിന്തുണ നൽകുന്ന ശൃംഖലകളെ തകർക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പ്രമേയം അടിവരയിടുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട പിന്തുണ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും റെഗുലേറ്ററി അതോറിറ്റികൾ നിരീക്ഷിക്കുകയും തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രമേയത്തിൽ നിർദ്ദേശിക്കുന്നു.
ഒരു ഇന്ത്യക്കാരനും മൂന്ന് യുഎഇ പൗരന്മാരും ഒരു സൗദി പൗരനും ലെബനാൻ, യെമൻ, ഇറാഖ്, അഫ്ഗാനിസ്താൻ, സിറിയ, ഇറാൻ, നൈജീരിയ, ബ്രിട്ടൻ, റഷ്യ, ജോർദാൻ, സെയ്ന്റ് കിറ്റ്‌സ് ആന്റ് നീവസ് എന്നീ രാജ്യങ്ങളിലുള്ളവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മനോജ് സബർവാൾ ഓം പ്രകാശ് എന്ന ഇന്ത്യക്കാരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
Post Your Comments