Latest NewsIndiaNews

രാഹുലിന്റേത് മുതലക്കണ്ണീര്‍: കശ്മീരി പണ്ഡിറ്റുകള്‍ക്ക് തീരാദുഃഖമുണ്ടാക്കിയത് നെഹ്റുകുടുംബവുമാണെന്ന് സമൂഹമാദ്ധ്യമങ്ങള്‍

ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം. വൈഷ്ണോദവി ക്ഷേത്രദര്‍ശനത്തിന് പോകുംമുമ്പ് സ്ഥിരമായി പറയുന്ന വാചകങ്ങളെന്നാണ് പരിഹാസം.

Read Also : എൽ ഡി എഫിലെ വിപുലമായ സഖ്യമാണ് ഇടതുമുന്നണിയുടെ വിജയത്തിന്റെ പിന്നിൽ: എ. വിജയരാഘവൻ

‘കശ്മീരി പണ്ഡിറ്റുകളായ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും നന്മകള്‍ നേരുന്നു. നിങ്ങളുടെ ഒരോരുത്തരുടേയും പൂര്‍വ്വിക കുടുംബങ്ങള്‍ കശ്മീരില്‍ അനുഭവിച്ച യാതനകളെ ഈ രാജ്യം ഒരിക്കലും മറക്കില്ല. അവര്‍ക്കുമുന്നില്‍ എന്റെ വിനീത പ്രണാമം.’ രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, രാഹുലിട്ട എഫ്.ബി പോസ്റ്റിന് അടിയില്‍ അസഭ്യവര്‍ഷം നിറയുകയാണ്.

‘ആ സമൂഹത്തിന് മുഴുവന്‍ തീരാദു:ഖമുണ്ടാക്കിയത് നിങ്ങളും നെഹ്റുകുടുംബവുമാണെന്ന് മറക്കരുത്. രാജ്യത്തെ ധീരന്മാരായ രാജപരമ്പരയുടെ ചരിത്രത്തേയും സൈനികരുടെ ചരിത്രത്തേയും മൂടിവെച്ചതും നിങ്ങളാണ്. നിങ്ങള്‍ക്കൊരിക്കലും കശ്മീരി പണ്ഡിറ്റുകളുടെ ദു:ഖം മാറ്റാനാകില്ല… ഈ കളളക്കണ്ണീരൊഴുക്കാതെ രാഷ്ട്രീയം വിട്ട്, പോയി വല്ല കൂലിപ്പണിയും ചെയ്ത് ജീവിച്ചുകൂടേ..’ തുടങ്ങിയ പരിഹാസങ്ങളാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button