
മുംബൈ : സെപ്റ്റംബര്‍ 30നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടേക്കാമെന്ന് ഉപഭോക്താക്കള്‍ക്ക് അറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ‘ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. അങ്ങനെ വന്നാല്‍ പാന്‍ നല്‍കേണ്ട സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ല ‘ . എസ്ബിഐ ട്വീറ്റില്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ അവസാനിക്കും മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) ഇടപാടുകാരെ നേരത്തെ അറിയിച്ചിരുന്നു. ഇതിനു മുമ്പ് പല തവണ സര്‍ക്കാര്‍ തിയതി നീട്ടി നല്‍കിയിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 30ന് ആണ് അവസാന തിയതി.
ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം നിക്ഷേപിക്കാനും ഉള്‍പ്പടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. അസാധുവായ പാന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യമല്ല .
Post Your Comments