തിരുവനന്തപുരം: ഹണി ട്രാപ്പില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതൊന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദ്ദേശം. നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.
പൊലീസുകാര്‍ക്ക് ഒന്നടങ്കം നാണക്കേടായ ഹണി ട്രാപ്പ് ഉള്‍പ്പെടെ മറ്റു സംഭവങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായെന്നാണ് വിവരം. കാണാതായ വ്യക്തിയെ കണ്ടെത്തിയപ്പോള്‍ ഹാജരാകാന്‍ സമയം ചോദിച്ചു വിളിച്ച പാറശാല എ.എസ്.ഐയെ തിരുവനന്തപുരം ജില്ലയിലെ വനിതാ മജിസ്ട്രേറ്റ് ഫോണിലൂടെ അധിക്ഷേപിച്ചതിന്റെ ശബ്ദരേഖ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിലൂടെ നീതിന്യായ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം.
Post Your Comments