ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പൊലീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി സൈന്യം. ഖന്യാര്‍ പ്രദേശത്തായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അര്‍ഷാദാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക ബഹുമതികളോടെ അര്‍ഷാദിന്റെ സംസ്‌കാരം നടത്തി.
ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ ഏഴ് ഗ്രനേഡുകള്‍ കണ്ടെത്തിയിരുന്നു. ശ്രീനഗറിലെ ബേമിന പ്രദേശത്തെ സ്‌കൂളിനടുത്താണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ശ്രീനഗറിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ സുരക്ഷ ശക്തമാക്കി. പ്രദേശത്തുകൂടി കടന്ന പോകുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുകയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യുമെന്ന് സേന അറിയിച്ചു.
ലാല്‍ ചൗക്ക്, ജഹാംഗീര്‍ ചൗക്ക്, ഹരി സിംഗ് ഹൈ സ്ട്രീറ്റ്, റീഗല്‍ ചൗക്ക്, ടിആര്‍സി ചൗക്ക്, പോളോ വ്യൂ എന്നിവിടങ്ങളിലും നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും ഫ്ളൈയിംഗ് സ്‌ക്വാഡിനൊപ്പം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments