Latest NewsKeralaNattuvarthaNews

വ്യാജ മദ്യം കണ്ടെത്താൻ എക്‌സൈസ്‌ റെയ്‌ഡ് നടക്കുന്നതിനിടെ ഭയന്നോടിയ കടയുടമ ഡാമില്‍ വീണ്‌ മരിച്ചു

കുളമാവ്‌: വ്യാജ മദ്യം കണ്ടെത്താൻ എക്‌സൈസ്‌ റെയ്‌ഡ് നടക്കുന്നതിനിടെ ഭയന്നോടിയ കടയുടമ ഡാമില്‍ വീണ്‌ മരിച്ചു. കുളമാവിനു സമീപം മുത്തിയുരുണ്ടയാറില്‍ കോഴിക്കട നടത്തുന്ന മലയില്‍ ബെന്നി (47) യാണ്‌ ഇന്നലെ വൈകിട്ട്‌ അഞ്ചോടെ മുത്തിയുരുണ്ടയാറിൽ മരിച്ചത്. ബെന്നിയുടെ കോഴിക്കടയില്‍ വ്യാജമദ്യം വില്‍ക്കുന്നെന്ന പരാതിയെത്തുടര്‍ന്ന്‌ അന്വേഷിച്ചെത്തിയ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെ കണ്ടതോടെ ബെന്നി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

Also Read:വിവാദങ്ങൾക്കിടയിൽ മതപരിവർത്തനം സംബന്ധിച്ച് സർക്കാരിന്റെ കണക്ക് പുറത്ത്

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായുള്ള കുളമാവ്‌ ജലാശയത്തിന് സമീപമായിരുന്നു ബെന്നിയുടെ കട. വനത്തിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടയിൽ ഡാമില്‍ തെന്നി വീണാണ് ബെന്നി മരിച്ചതെന്ന് പോലീസ് പറയുന്നു. വിവാഹബന്ധം വേര്‍പെടുത്തിയ ബെന്നി ഒറ്റയ്‌ക്ക്‌ താമസിച്ചുവരികയായിരുന്നു. മൂലമറ്റത്തു നിന്നെത്തിയ അഗ്‌നിരക്ഷാ സേന ബെന്നിയുടെ മൃതദേഹം ജലാശയത്തില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button