ന്യൂഡൽഹി : രാഹുൽഗാന്ധിയെ വീണ്ടും എഐസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഡൽഹി മഹിള കോൺഗ്രസ്. അഖിലേന്ത്യ മഹിള കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസയുടെ സാന്നിദ്ധ്യത്തിലാണ് പ്രമേയം പാസാക്കിയത്.
Read Also : വാക്സിന് പാസ്പോര്ട്ടുകള് അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ച് ബ്രിട്ടൻ
സംസ്ഥാന മഹിള കോൺഗ്രസ് അധ്യക്ഷ അമൃത ധവാന്റെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് ഐകകണ്ഠേന പ്രമേയം പാസാക്കിയത്. നേരത്തെ രാഹുൽഗാന്ധിയെ ദേശീയ അധ്യക്ഷൻ ആക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി യൂത്ത് കോൺഗ്രസ് കമ്മിറ്റിയും എൻഎസ്യുവും പ്രമേയം പാസാക്കിയിരുന്നു.
2017 ല്‍ സോണിയാ ഗാന്ധിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. 2019 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഉപേക്ഷിച്ചിരുന്നു. നിലവില്‍ സോണിയ ഗാന്ധിയാണ് താല്‍ക്കാലിക അധ്യക്ഷ.
Post Your Comments