COVID 19Latest News

കൊവിഡ് രോഗി ആത്മഹത്യ ചെയ്താല്‍ കൊവിഡ് മരണം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ബാധിച്ചവര്‍ അത്മഹത്യ ചെയ്താല്‍ കൊവിഡ് മരണമായി കണക്കാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കൊവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കൊവിഡ് ബാധിച്ചയാള്‍ 30 ദിവസത്തിനകം മരിക്കുകയാണെങ്കില്‍ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. കൊവിഡ് രോഗി ആത്മഹത്യ ചെയ്താലും കൊവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഈ രണ്ടു നിര്‍ദ്ദേശവും കണക്കിലെത്താവും സംസ്ഥാനത്തിന്റെ കൊവിഡ് മരണക്കണക്ക് മാര്‍ഗരേഖ പുതുക്കുക.

മരണം നിശ്ചയിച്ചത് സംബന്ധിച്ച് ബന്ധുക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവയും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ സംസ്ഥാനം വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. എന്നാലും അതീവ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button