അബുദാബി: എമിറേറ്റിലെ കോവിഡ് വ്യാപന നിരക്ക് കുറയുന്നു. ആകെ നടത്തിയ ടെസ്റ്റുകളുടെ 0.2 ശതമാനം മാത്രമാണ് നിലവിലെ രോഗവ്യാപന നിരക്കെന്നാണ് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.
എമിറേറ്റിലുടനീളം നടപ്പിലാക്കിയ വ്യാപകമായ കോവിഡ് പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചുവെന്നാണ് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിക്കുന്നത്.
എമിറേറ്റിൽ ആകെ നടപ്പിലാക്കിയ ടെസ്റ്റുകളിൽ 0.2% പേരിൽ മാത്രമാണ് രോഗബാധ സ്ഥിരീകരിക്കുന്നതെന്നത.് ഈ മുൻകരുതൽ നടപടികളുടെ ഫലപ്രാപ്തി വെളിവാക്കുന്നതാണ്. എമിറേറ്റിലെ ദ്രുതഗതിയിലുള്ള വാക്‌സിനേഷൻ നടപടികൾ, വ്യാപകമായ ടെസ്റ്റിംഗ് പരിപാടികൾ, കൃത്യമായ സമ്പർക്കപ്പട്ടിക തയ്യാറാക്കിയുള്ള പ്രതിരോധ നടപടികൾ എന്നിവയാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാൻ സഹായിച്ചത്.
എമിറേറ്റിലെ എല്ലാ സുപ്രധാന പൊതു മേഖലകളിലും ഏർപ്പെടുത്തിയിട്ടുള്ള ഗ്രീൻ പാസ് അധിഷ്ഠിത മുൻകരുതൽ നിർദ്ദേശങ്ങളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നു. ഇതിന് പുറമെ ഇഡിഇ സ്‌കാനറുകൾ പോലുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം, കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കൽ എന്നിവയും രോഗവ്യാപനം തടയുന്നതിൽ നിർണായക ഘടകമായി.
Post Your Comments