KasargodKeralaLatest News

എ​ട്ടാം​ ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആത്മഹത്യ: അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്‌​സോ കേ​സ്

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​ര​മാ​യി സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പി​ന്തു​ട​രു​ക​യും ലൈം​ഗി​ക​ച്ചു​വ​യോ​ടെ ചാ​റ്റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. ദേ​ളി സ​അ​ദി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ഉ​സ്മാ​നെ (25) തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തി​യ​ത് വീ​ട്ടു​കാ​ര്‍ ക​ണ്ടു​പി​ടി​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി സ​ഫ ഫാ​ത്തി​മ (13) ക​ഴി​ഞ്ഞ എ​ട്ടി​നാ​ണു മ​രി​ച്ച​ത്. ഒ​ളി​വി​ല്‍​പോ​യ അ​ധ്യാ​പ​ക​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി അ​ധ്യാ​പ​ക​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. അ​ധ്യാ​പ​ക​നെ​ന്ന നി​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് സം​ര​ക്ഷ​ക​നാ​കേ​ണ്ട വ്യ​ക്തി​യി​ല്‍​നി​ന്ന് മ​നഃ​പൂ​ര്‍​വ​മു​ണ്ടാ​യ ചൂ​ഷ​ണ​മാ​ണെ​ന്നും ഇ​ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് മാ​ന​സി​കാ​ഘാ​ത​മു​ണ്ടാ​ക്കി​യ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി പെ​ണ്‍​കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​ര​മാ​യി സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പി​ന്തു​ട​രു​ക​യും ലൈം​ഗി​ക​ച്ചു​വ​യോ​ടെ ചാ​റ്റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

.വി​ദ്യാ​ര്‍​ഥി​നി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി, മേ​ല്‍​പ​റ​മ്ബ് പോ​ലീ​സ് ഹൗ​സ് ഓ​ഫീ​സ​ര്‍, ജി​ല്ലാ ബാ​ല സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രോ​ട് ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button