കൊച്ചി : വനങ്ങളുടെ ഗുണനിലവാരവും വിസ്‌തീര്‍ണവും വര്‍ധിപ്പിക്കാന്‍ ആരംഭിച്ച ദേശീയ പദ്ധതിയായ ഗ്രീന്‍ ഇന്ത്യ മിഷന്‍ വഴി കേന്ദ്രം നല്‍കിയ 25.47 കോടി രൂപയില്‍ കേരളം ചെലവിട്ടത് 9.88 കോടി മാത്രം.
Read Also : കൊവിഡ് മൂലം നിര്‍ത്തി വെച്ചിരുന്ന ദുബായ് -അബുദാബി ബസ് സര്‍വീസ് പുനരാരംഭിച്ചു
രണ്ടുമഹാപ്രളയങ്ങള്‍ ഉണ്ടായിട്ടും കാലാവസ്‌ഥ വ്യതിയാനം ഉയര്‍ത്തുന്ന പാരിസ്‌ഥിതിക വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള ഫണ്ട് കേരളം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നാണ് കണക്കുകള്‍. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയിലാണ് കേരളം പൂര്‍ണമായി ഫണ്ട് വിനിയോഗിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത്.
2015 മുതല്‍ ഇക്കൊല്ലം വരെ നല്‍കിയ ഗ്രീന്‍ഇന്ത്യ ഫണ്ടാണ് കേരളം പാഴാക്കിയത്. ഇന്ത്യയിലെ ആറ് സംസ്‌ഥാനങ്ങള്‍ ഫണ്ട് പൂര്‍ണമായും ചെലവഴിച്ചപ്പോഴാണ് കേരളത്തിന്റെ അലംഭാവം. രാജ്യത്ത് കുറഞ്ഞുവരുന്ന വനവിസ്‌തൃതി പുനസ്‌ഥാപിക്കാനും കാലാവസ്‌ഥാ വ്യതിയാനം പ്രതിരോധിക്കാനുമുള്ള നടപടികളാണ് ഗ്രീന്‍ ഇന്ത്യമിഷന്‍ ലക്ഷ്യമിടുന്നത്.
Post Your Comments