Latest NewsKeralaIndia

മലബാര്‍ ലഹള രാജ്യ സ്‌നേഹികള്‍ തോളോട് തോള്‍ ചേര്‍ന്ന് ഒരുമിച്ച്‌ പോരാടിയ ധര്‍മസമരം: വി ഡി സതീശന്‍

'ഹിന്ദു മുസ്‌ലിം ലഹള എന്ന പേരില്‍ തെറ്റായി പറഞ്ഞും പ്രചരിപ്പിച്ചുമുള്ള ചിലരുടെ ചരിത്ര വക്രീകരണം വിലപ്പോവില്ല'

തിരൂര്‍: മലബാർ ലഹളയെ വെള്ളപൂശി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു മുസ്‌ലിം ലഹള എന്ന പേരില്‍ തെറ്റായി പറഞ്ഞും പ്രചരിപ്പിച്ചുമുള്ള ചിലരുടെ ചരിത്ര വക്രീകരണം വിലപ്പോവില്ലെന്നും രാജ്യ സ്വാതന്ത്ര്യത്തിനായി അക്കാലത്തെ രാജ്യ സ്‌നേഹികള്‍ തോളോട് തോള്‍ ചേര്‍ന്ന് ഒരുമിച്ച്‌ നിന്ന് പോരാടിയ ധര്‍മസമരമാണ് മലബാര്‍ സമരമെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘ചെറുത്തു നില്‍പിന്റെ ചരിത്ര നൂറ്റാണ്ട്’ എന്ന കാംപയിനിന്റെ ഭാഗമായി സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മലബാര്‍ സമര ശതകത്തോടനുബന്ധിച്ച്‌ സംസ്ഥാന കമ്മിറ്റി നടത്തിയ മലബാര്‍ സമര സ്മൃതി യാത്ര തിരൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ.

ഭിന്നിപ്പിക്കാന്‍ സംഘ് പരിവാര്‍ നടത്തുന്ന തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെന്നും ജാതി മത ചിന്തകള്‍ക്കതീതമായി നാം നിലനിര്‍ത്തി പോന്ന ചേര്‍ത്തുപിടിക്കലിന്റെ മനോഹരസംസ്‌കാരം മുറുകെ പുണര്‍ന്ന് മുന്നേറുകയെന്നതാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി ഘാതകരെ വിഗ്രഹവല്‍കരിക്കുന്ന ഹൈപ്പര്‍ ദേശീയത സൃഷ്ടിച്ച്‌ പൊതു ശത്രുക്കളെയുണ്ടാക്കാനുള്ള ഫാസിസത്തിന്റെ തന്ത്രവും അടയാളവുമാണിപ്പോള്‍ നടക്കുന്നതെന്നും ഇരിപ്പുറപ്പിച്ചാല്‍ ഫാഷിസം ആദ്യം ചെയ്യുന്നത് ചരിത്ര വക്രീകരണമാണെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button