Latest NewsIndiaNews

പീഡന ദൃശ്യം ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി അമ്മാവൻ പല തവണ പീഡിപ്പിച്ചു: യുവതി നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗംഗാ നദിയിൽ ചാടിയ യുവതിയെ സമീപവാസികളും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷിക്കുകയായിരുന്നു

അലഹാബാദ്: അമ്മാവൻ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച യുവതി നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ മിർസാപുർ ജില്ലയിൽ നടന്ന സംഭവത്തിൽ ട്രാഫിക് പോലീസ് കോൺസ്റ്റബിളായ അമ്മാവൻ നിരന്തരം പീഡിപ്പിച്ച യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം ഗംഗാ നദിയിൽ ചാടിയ യുവതിയെ സമീപവാസികളും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

2019 ജനുവരിയിൽ അമ്മാവൻ കുംഭമേളയിൽ പങ്കെടുക്കാൻ യുവതിയെയും കുടുംബത്തെയും അലഹാബാദിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷമാണ് ഇയാൾ യുവതിയെആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇയാൾ അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

താലിബാനുമായി ബന്ധം വളര്‍ത്താന്‍ പാക്കിസ്ഥാന്‍: കാബൂളിലേക്ക് യാത്ര നടത്തി പാക്കിസ്ഥാന്‍ യാത്രാവിമാനം

കഴിഞ്ഞ രണ്ട് വർഷത്തിനിടെ അലഹബാദിലും കാൺപൂരിലും വെച്ച് അമ്മാവൻ തന്നെ പലതവണ ബലാത്സംഗം ചെയ്തതായും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഗർഭം അലസിപ്പിക്കാൻ ഗുളിക നൽകിയെന്നും യുവതി ആരോപിക്കുന്നു. ഞായറാഴ്ച പ്രതിയും മകനും ചേർന്ന് യുവതിയെ കാൺപൂരിലെ ചകേരി പ്രദേശത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി എതിർത്തതോടെ, ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. അവിടെ നിന്ന് കുതറിമാറി ഓടിയ യുവതി, നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ അമ്മാവനായ ട്രാഫിക് പോലീസ് കോൺസ്റ്റബിളിനും മകനുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിയ്തു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിസിപി വ്യക്തമാക്കി. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയതായും യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button