ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

ഷാപ്പിൽ നിന്നും കള്ളും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു: കുടിക്കരുത് അപകടം പതിയിരിപ്പുണ്ടെന്ന് ഷാപ്പുടമ

സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു

തിരുവനന്തപുരം: കാട്ടാക്കടയിലെ കള്ള് ഷാപ്പിൽ കള്ളും ഭക്ഷണ സാധനങ്ങളും മോഷണം പോയാതായി പരാതി. 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, മുട്ട, അച്ചാർ, 1500 രൂപ എന്നിവയാണ് മോഷിടിക്കപ്പെട്ടത്. എഐടിയുസി യൂണിയൻ തൊഴിലാളികൾ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പിലാണ് മോഷണം നടന്നത്. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു.

അതേസമയം മോഷ്ടിച്ച കള്ളിൽ പതിയിരിക്കുന്ന അപകടമറിയാതെയാണ് കള്ളൻമാർ ഇവയെടുത്തിരിക്കുന്നത്. മോഷണം പോയ 15 കുപ്പി കള്ളിൽ 9 കുപ്പി കള്ളും കഴിഞ്ഞ വർഷത്തെ സാമ്പിൾ പരിശോധനയ്ക്ക് ശേഷം മാറ്റിവെച്ചിരിക്കുന്നതാണെന്നും ഇത് വീര്യമേറിയതാണെന്നും ഷാപ്പ് ഉടമ വ്യക്തമാക്കി. ഈ കള്ള് കുടിക്കുന്നത് അപകട സാധ്യതയുമുള്ളതാണെന്നും ഷാപ്പ് ഉടമ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button