ചെന്നൈ : നീറ്റ് പരീക്ഷയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് പ്രമേയം പാസ്സാക്കും. ഇന്നലെ സേലത്ത് പത്തൊന്‍പതുകാരനായ വിദ്യാര്‍ത്ഥി പരീക്ഷയുടെ തൊട്ട് മുൻപ് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് നേരത്തേ പരിഗണനയിലുള്ള ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ തീരുമാനമെടുത്തത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെങ്കിലും പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് കരുതുന്നു.
മുമ്പ് രണ്ടുവട്ടം ശ്രമിച്ച് പരാജയപ്പെട്ട വിദ്യാര്‍ത്ഥിക്ക് മാതാപിതാക്കളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്ന. 2017-ല്‍ നീറ്റ് പരീക്ഷ തുടങ്ങിയതിന് ശേഷം ഒരു ഡസനോളം വിദ്യാര്‍ത്ഥികളാണ് കടുത്ത മാനസികസമ്മര്‍ദ്ദവും നിരാശയും മൂലം ആത്മഹത്യ ചെയ്തിട്ടുള്ളത്.
Post Your Comments