Latest NewsNewsSaudi ArabiaInternationalGulf

യാത്രാ വിലക്കുകളുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് നീട്ടി നൽകും: തീരുമാനവുമായി സൗദി

റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി നീട്ടി നൽകാൻ തീരുമാനം. 2021 നവംബർ 30 വരെയാണ് കാലാവധി നീട്ടി നൽകുന്നത്. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്‌സാണ്‌ ഇക്കാര്യം അറിയിച്ചത്.

Read Also: ടെമ്പോയില്‍ 34 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം : സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ വന്‍ പരാജയമെന്ന് ബിജെപി

സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമ (റെസിഡൻസി പെർമിറ്റുകൾ), എക്‌സിറ്റ് വിസ, റീ-എൻട്രി വിസ മുതലായവയുടെ കാലാവധി നവംബർ 30 വരെ സൗജന്യമായി നീട്ടിയതായാണ് ജവാസത്ത് അറിയിച്ചിരിക്കുന്നത്. നിലവിൽ സൗദിയ്ക്ക് പുറത്തുള്ള വിസിറ്റ് വിസകളുടെ കാലാവധിയും നവംബർ 30 വരെ നീട്ടി നൽകി. ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്നാണ് ജവാസത്ത് നടപ്പിലാക്കുന്നത്.

Read Also: സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ ആഡംബര വീട് വാടകക്കെടുത്ത് വ്യാജ കറന്‍സി നിര്‍മ്മാണം: മുഖ്യകണ്ണിയായ സ്​ത്രീ പിടിയില്‍

രാജ്യത്തെ പൗരന്മാരും പ്രവാസികൾക്കും നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസമേകാനാണ് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. നേരത്തെ ഇത്തരം വിസകളുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ ജവാസത്ത് സൗജന്യമായി നീട്ടി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button