Latest NewsNewsIndia

കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ നിലനില്‍ക്കുകയെന്ന്​ കാലം തെളിയിക്കും: യുപിയിൽ തമ്പടിച്ച് ​പ്രിയങ്ക ഗാന്ധി

403 അംഗ നിയമസഭയില്‍ ഏഴു സീറ്റുകള്‍ മാത്രമാണ് ​2017ല്‍ കോണ്‍ഗ്രസിന്​ നേടാനായത്​. ബി.ജെ.പി 312 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയായിരുന്നു.

ലക്‌നൗ: ബി.ജെ.പി നേതാവ്​ കേശവ്​ പ്രസാദ്​ മൗര്യയുടെ ​വാക്കുകളോട്​ പ്രതികരിച്ച് കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ നിലനില്‍ക്കുകയെന്ന്​ കാലം തെളിയിക്കുമെന്ന്​ പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞതിനാല്‍ യു.പി കോണ്‍ഗ്രസ്​ മുക്തമായെന്നായിരുന്നു മൗര്യയുടെ ​പ്രസ്​താവന.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ സംസ്​ഥാനത്ത്​ തമ്പടിച്ചിരിക്കുകയാണ്​ പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ്​ ചുമതല പ്രിയങ്കയുടെ നേതൃത്വത്തിലാണ്​. സ്​ഥാനാര്‍ഥി നിര്‍ണയം, പ്രചാരണം തുടങ്ങിയ ഒരുക്കങ്ങള്‍ക്കായി യു.പിയിലെ പാര്‍ട്ടി നേതാക്കളുമായി പ്രിയങ്ക കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also: പിതാവിനെതിരെയുള്ള പ്രതിഷേധം അനാവശ്യം: പിന്തുണയുമായി അനൂപ് ജേക്കബ്

403 അംഗ നിയമസഭയില്‍ ഏഴു സീറ്റുകള്‍ മാത്രമാണ് ​2017ല്‍ കോണ്‍ഗ്രസിന്​ നേടാനായത്​. ബി.ജെ.പി 312 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയായിരുന്നു. എന്നാല്‍, നിലവിലെ രാഷ്​ട്രീയ സാഹചര്യവും ജനവികാരവും ബി.ജെ.പിക്ക്​ എതിരാണെന്നാണ്​ കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. അതിനാല്‍ സംസ്​ഥാനത്ത്​ നേട്ടമുണ്ടാക്കാമെന്നാണ്​ കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button