KeralaLatest NewsIndia

നരേന്ദ്ര മോദി ജന്മദിനം : കേരളത്തിൽ വിപുലമായ പരിപാടികളുമായി ബിജെപി

കൊവിഡ് പ്രതിരോധ , സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കൽ, അവരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തും.

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഈ മാസം 17 മുതൽ ഒക്ടോബർ 7 വരെ രാജ്യമാകെ നടത്തുന്ന മോദിജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ. സുരേന്ദ്രൻ അറിയിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ ഓർമയ്ക്കാണ് ഒക്ടോബർ 7 വരെ ആഘോഷ പരിപാടികൾ നടത്തുന്നത് എന്ന് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

ഒക്ടോബർ 7 ന് അദ്ദേഹം മുഖ്യമന്ത്രിയായിട്ട് 20 വർഷങ്ങൾ ആകും.
കൊവിഡ് പ്രതിരോധ , സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കൽ, അവരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തും.

കേരളത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി 25 ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കും. കേന്ദ്ര പദ്ധതി ഗുണഭോക്താക്കളും പാർട്ടി പ്രവർത്തകരും ഇതിൽ പങ്കാളികളാക്കും.
71 കേന്ദ്രങ്ങളിൽ നദീസംരക്ഷണ പരിപാടികൾ നടത്തും. പുഴകളിലും തോടുകളിലും മാലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം ചെയ്യും. പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്കരിക്കും. കേന്ദ്ര പദ്ധതികളെ കുറിച്ച് ജനങ്ങൾക്ക് അറിയുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.

17 ന് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളും നടത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകളുണ്ടാകും. ഓരോസമുദായത്തിന്റെയും ആചാരങ്ങൾക്ക് അനുസരിച്ചുള്ള പ്രാർത്ഥനകളാകും നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയ മോദി നയത്തെ പ്രശംസിച്ച് വാക്സിൻ കേന്ദ്രങ്ങളിലും സൗജന്യ റേഷൻ നൽകുന്ന കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് പൊതുവിതരണ കേന്ദ്രങ്ങൾക്ക് മുന്നിലും പരിപാടികൾ സംഘടിപ്പിക്കും.

സമൂഹത്തിലെ വിവിധ തലത്തിലുള്ള ജനവിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സാംസ്കാരികനായകർ, സിനിമാ പ്രവർത്തകർ , കലാകായികരംഗത്തെ പ്രമുഖർ, മത സാമുദായികാചാര്യരും നേതാക്കളും തുടങ്ങി എല്ലാവിഭാഗം ജനങ്ങളും ജന്മദിനാഘോഷപരിപാടികളിൽ പങ്കാളികളാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button