തിരുവനന്തപുരം : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ള. ബിഷപ്പിന്റെ പരാമർശത്തിൽ ദുരുദ്ദേശ്യമില്ല. ക്രിസ്ത്യൻ സമൂഹത്തിലുള്ള ആശങ്കയാണ് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
താൻ ബിഷപ്പുമായി സംസാരിച്ചെന്നും അതിനെ ഒരു രാഷ്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവനയല്ല അത് വിവാദമാക്കുന്നതാണ് ദുരുദ്ദേശ്യം. കേരളത്തിൽ നടക്കുന്ന വിവാദത്തെ കുറിച്ച് പ്രധാനമന്ത്രിയോടെ സംസാരിച്ചിരുന്നെന്നും ശ്രീധരൻ പിള്ള പറഞ്ഞു. എന്നാൽ, ബി.ജെ.പിയുടെ അഭിപ്രായത്തോട് ഗവർണർ എന്ന തരത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ഫേസ്‌ബുക്ക് പ്രണയക്കെണി: നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തിയ ഷംനാദിനെ പൊക്കി പുളിങ്കുന്ന് പൊലീസ്
കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും ചെറുപ്രായത്തിൽ തന്നെ നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നുവെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയാണ് വിവാദമായത്. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ബിഷപ്പ് പ്രസ്താവന നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments