കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരും കിറ്റക്സ് ഗ്രൂപ്പുമായുള്ള ഭിന്നത മാറിയിട്ടില്ലെന്ന് തെളിവായി വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രസ്താവന. കിറ്റെക്സ് എം.ഡി സാബുവുമായി കളക്ടര്‍ ചര്‍ച്ച നടത്തിയത് അറിയില്ലെന്നും ഈ കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കിറ്റെക്സ് വിഷയത്തില്‍ സര്‍ക്കാരും വ്യവസായ വകുപ്പും പരമാവധി കാര്യങ്ങള്‍ ചെയ്തതാണ്. എന്നിട്ടും കേരളത്തില്‍ നിന്നും പോകാനാണ് അവരുടെ തീരുമാനമെങ്കില്‍ പോകട്ടെയെന്നു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് ചുണ്ടിക്കാട്ടി. വ്യവസായ വികസനത്തിന് വടക്കെ മലബാറിന് വലിയ സാദ്ധ്യതകളുണ്ട്. കെ.എല്‍.എല്ലിന്റെ ഒരു യൂണിറ്റ് കണ്ണൂരില്‍ സ്ഥാപിക്കും. റിയാദുമായി ഈക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments