Latest NewsIndiaNews

മുംബൈയില്‍ പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവം: കുറ്റപത്രം ഉടന്‍

'മുംബൈ കി നിര്‍ഭയ' എന്ന ഹാഷ്ടാഗോടു കൂടി സമൂഹ മാധ്യമങ്ങളില്‍ യുവതിയുടെ നീതിക്കായി പ്രതിഷേധം കനക്കുകയാണ്

മുംബൈ: മുംബൈയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ക്രൂര പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ്. ‘മുംബൈ കി നിര്‍ഭയ’ എന്ന ഹാഷ്ടാഗോടു കൂടി സമൂഹ മാധ്യമങ്ങളില്‍ യുവതിയുടെ നീതിക്കായി പ്രതിഷേധം കനക്കുകയാണ്. പ്രതിയായ തെരുവ് കച്ചവടക്കാരന്‍ മോഹന്‍ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുര്‍ളയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതി മുംബൈയിലെ തെരുവില്‍ കച്ചവടം നടത്തുകയാണ്. ഇവരെ നിര്‍ത്തിയിട്ട ടെമ്പോ വാനില്‍ വച്ച് പ്രതി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് സമാനമായ രീതിയിലായിരുന്നു ക്രൂര പീഡനം നടത്തിയത്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ അടക്കം ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ പൊലീസെത്തി ഖാട്‌കോപ്പറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. സ്വകാര്യഭാഗങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അതിവേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button