മുംബൈ: ഭാര്യാമാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയില്‍ നിന്നാണ് പ്രതി പിടിയിലായത്. ടൈല്‍ കൊണ്ട് തലയില്‍ അടിച്ചശേഷം കത്തികൊണ്ട് കുത്തുകയും പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റി ക്രൂരമായി കൊലപാതകം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ അന്വേഷിച്ചെത്തിയ ഇയാള്‍ ഭാര്യാമാതാവിനോട് വിവരം തിരക്കിയെങ്കിലും അവര്‍ മറുപടി നല്‍കാത്തതില്‍ പ്രകോപിതനാകുകയായിരുന്നു. തുടര്‍ന്നാണ് കൊലപതകം നടത്തിയെന്ന് പൊലീസ് പറയുന്നു.
മുംബൈ വിലേ പാര്‍ലേ ഈസ്റ്റില്‍ ഒരാഴ്ച മുമ്പായിരുന്നു സംഭവം. മാലപൊട്ടിക്കല്‍ കേസിലെ പ്രതിയായ ഇയാള്‍ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഭാര്യയെ അന്വേഷിച്ചെത്തിയപ്പോള്‍ അവര്‍ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും ഗര്‍ഭിണിയാണെന്നും അറിഞ്ഞു. തുടര്‍ന്ന് ഭാര്യയോട് നിലവിലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ പ്രതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതോടെ ഭാര്യയും പുതിയ ഭര്‍ത്താവും വീടുമാറി. വീട്ടില്‍ യുവതിയുടെ അമ്മയും താമസിച്ചിരുന്നു. ഭാര്യയെ അന്വേഷിച്ചെത്തിയ ഇയാള്‍ ഭാര്യാമാതാവിനോട് വിവരം തിരക്കിയെങ്കിലും അവര്‍ മറുപടി നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ പ്രതി ഇവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ സെപ്റ്റംബര്‍ 14വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Post Your Comments