KeralaLatest NewsNews

മന്‍സൂര്‍ വധക്കേസ്: 10 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

പ്രതികള്‍ കോടതി ആവശ്യങ്ങള്‍ക്ക് ഒഴികെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ കോടതി ആവശ്യങ്ങള്‍ക്ക് ഒഴികെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം ഏപ്രില്‍ ആറാം തിയ്യതി രാത്രിയായിരുന്നു മന്‍സൂര്‍ കൊല്ലപ്പെടുന്നത്.

കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്റായിരുന്ന മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ലക്ഷ്യം വച്ചുള്ള ആക്രമണാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബോംബേറില്‍ ഇടത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.

Read Also: മതം വിട്ട് കല്യാണം കഴിക്കരുത്: അന്യമതസ്​ഥരെ വിവാഹം കഴിക്കുന്നത്​ വിലക്കുന്ന നിയമം വന്നാൽ പിന്തുണക്കുമെന്ന് ഹകീം അസ്​ഹരി 

മന്‍സൂറിന്റെ സഹോദരന്‍ മൂഹ്‌സിനും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്ക്തര്‍ക്കം നിലനിന്നിരുന്നു. ഇതേതുടര്‍ന്ന് തന്നെ മര്‍ദിക്കുന്നത് കണ്ടാണ് മന്‍സൂര്‍ ഓടിയെത്തിയതെന്നും ഇതിനിടെയാണ് മന്‍സൂറിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടിയതെന്നുമാണ് മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇരുപതംഗ ഡിവൈഎഫ്‌ഐ സംഘമെത്തി പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം തന്നെ ആക്രമിക്കുകയായിരുനെന്നും മുഹ്‌സിന്‍ അന്ന് പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button