തൃശൂര്‍: മമ്മൂട്ടിയുടെ ആരാധകന് ‘മമ്മൂട്ടി സുബ്രന്’ അന്തരിച്ചു. മമ്മൂട്ടിയോടുള്ള ആരാധന കൊണ്ട് മമ്മൂട്ടി സുബ്രന് എന്ന് അറിയപ്പെടുന്ന ചുമട്ടുതൊഴിലാളി ശങ്കരംകുളങ്ങര വടാശേരി സുബ്രഹ്മണ്യനാണ് (50) മരിച്ചത്.വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന സുബ്രന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ‘വര്‍ഷങ്ങളായി അറിയുന്ന സുബ്രന് വിടവാങ്ങി. എന്നോടുള്ള ഇഷ്ടംകൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രന് എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആകുന്നു. ആദരാഞ്ജലികള്‍’ മമ്മൂട്ടി കുറിച്ചു.
ശങ്കരംകുളങ്ങരയിലെ കുളത്തിനു സമീപം ശനിയാഴ്ച രാത്രി അവശനിലയില്‍ കണ്ടെത്തിയ സുബ്രനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യണമെന്നായിരുന്നു സുബ്രന്റെ ആഗ്രഹം. ഇതിനായി സമ്മാനം ലഭിക്കണമെന്ന ലക്ഷ്യത്തോടെ സുബ്രന് ലോട്ടറി എടുക്കുന്ന വിവരം മമ്മൂട്ടിയുടെയും ശ്രദ്ധയില്‍പെട്ടിരുന്നു. 16 ലക്ഷത്തോളം രൂപയ്ക്ക് ലോട്ടറി എടുത്തു കഴിഞ്ഞതായാണ് സുബ്രന് പറഞ്ഞിരുന്നത്.
ഇഷ്ടതാരത്തിന്റെ വീട് സന്ദര്‍ശിച്ചതുള്‍പ്പെടെ മമ്മൂട്ടിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളായി സുബ്രന് മനസ്സില്‍ കൊണ്ടുനടന്നിരുന്നു. തന്നെ കാണാന്‍ സിനിമാ സെറ്റിലെത്തിയ സുബ്രന് മമ്മൂട്ടി ഇരുചക്ര വാഹനം സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. അതേസമയം തൃശൂർ കൗൺസിലർ ഡോക്ടർ വി ആതിരയുടെ കുറിപ്പിൽ മമ്മൂട്ടിക്ക് സുബ്രൻ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് വിശദമാക്കുന്നുണ്ട്. സംസ്കാരം ഇന്നു ലാലൂര്‍ ശ്മശാനത്തില്‍
Post Your Comments