കൊച്ചി: കേരളത്തില്‍ ക്രൈസ്‌തവ സഭകള്‍ ഉയര്‍ത്തികൊണ്ടുവന്ന ലൗ ജിഹാദ് വിഷയത്തിൽ ഇടപെടാൻ ബിജെപിയില്‍ ധാരണ. ബി.ജെ.പി. നേരത്തേതന്നെ കേരളീയ സമൂഹത്തില്‍ ഉന്നയിച്ചിട്ടുള്ള ഈ ആശങ്ക ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം. ബി.ജെ.പി ഇന്നലെ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ ആണ് തീരുമാനമായത്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, പി. സുധീര്‍, സി. കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.
Post Your Comments