ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് മുന്‍ ഐ സി എം ആര്‍ ശാസ്ത്രജ്ഞന്‍ ഡോ രാമന്‍ ഗംഗാ ഖേദ്കര്‍. ഇനി അഥവാ ഉണ്ടായാല്‍ തന്നെ രണ്ടാം തരംഗത്തിന്റെ പോലെ തീവ്രമാകാന്‍ സാദ്ധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2020ല്‍ കൊവിഡിനെ നിയന്ത്രിക്കുന്നതിനുള്ള ഐസിഎംആര്‍ സംഘത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഡോ രാമന്‍. രാജ്യത്ത് മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ലെങ്കില്‍ പോലും സ്‌കൂളുകള്‍ തുറക്കുന്നതിന് ധൃതി പിടിക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also : നാര്‍ക്കോട്ടിക് ജിഹാദ് വിവാദം: മതമേലധ്യക്ഷന്മാര്‍ മിതത്വം പാലിക്കണമെന്ന് കാനം രാജേന്ദ്രന്‍
പുതിയ പഠനങ്ങള്‍ അനുസരിച്ച് കുട്ടികളില്‍ ഉണ്ടാകുന്ന കൊവിഡ് ബാധ ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുള്ളതിനാല്‍ കുഞ്ഞുങ്ങളെ ഈ മഹാമാരിയില്‍ നിന്നും കഴിയുന്നത്ര അകറ്റി നിര്‍ത്തുന്നതാണ് ഉചിതമെന്ന് ഡോ രാമന്‍ അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് പൊതുവായ ഒരു തീരുമാനം എടുക്കാതെ ഓരോ സ്ഥലത്തെയും കൊവിഡ് കണക്കുകളെ ആസ്പദമാക്കി അവിടെയുള്ള ഭരണാധികാരികള്‍ ഉചിതമായ തീരുമാനം എടുക്കുന്നതാകും ഉത്തമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments