കോഴിക്കോട്: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്ലിയയെ നീക്കി. അച്ചടക്ക ലംഘനത്തെ തുടർന്ന് മുസ്ലിം ലീഗ് സംസ്ഥാന ഘടകത്തിൻെറ നിർദേശപ്രകാരമാണ് നടപടി ഉണ്ടായതെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, നടപടിയെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും ഫാത്തിമ തഹ്ലിയ പ്രതികരിച്ചു. തനിക്ക് കാരണം കാണിക്കൽ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി.
‘ഹരിത’ നേതാക്കൾക്കെതിരെ എംഎസ്എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തിൽ, മുസ്ലിം ലീഗിൽനിന്ന് നീതി ലഭിച്ചില്ലെന്നും നേതൃത്വത്തിന്റെ സമീപനം തെറ്റാണെന്നും ഫാത്തിമ തഹ്ലിയ വിമർശിച്ചിരുന്നു. സംഘടന യോഗത്തിൽ എതിർപ്പ് വ്യക്തമാക്കുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു.
Post Your Comments