KeralaLatest NewsIndia

ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ മാറ്റം വരും : കോർ കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ച് കെ.സുരേന്ദ്രൻ

ബഹുജന പിന്തുണ വർധിപ്പിച്ച് പാർട്ടി കൂടുതൽ ശക്തമായി മുന്നോട്ടു പോകണമെന്നാണ് പ്രവർത്തകരുടെ നിർദ്ദേശം

കോട്ടയം: നിയമസഭാ തെരഞ്ഞടുപ്പിലെ ബിജെപി പ്രകടനത്തെ കുറിച്ച്‌ അഞ്ച് സബ്കമ്മറ്റികൾ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ചർച്ചയുടെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തനത്തിൽ ബൂത്ത് മുതൽ സംസ്ഥാന തലം വരെ മാറ്റം വരുമെന്ന് ബിജെപി അധ്യക്ഷൻ  കെ. സുരേന്ദ്രൻ.

റിപ്പോർട്ട് കഴിഞ്ഞ കോർ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. മാറ്റങ്ങളെ കുറിച്ച് തീരുമാനമെടുത്തു. ബഹുജന പിന്തുണ വർധിപ്പിച്ച് പാർട്ടി കൂടുതൽ ശക്തമായി മുന്നോട്ടു പോകണമെന്നാണ് പ്രവർത്തകരുടെ നിർദ്ദേശം. അതിനു വേണ്ടിയുള്ള ശക്തമായ നടപടികളാണ് ഉണ്ടാകുകയെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button