Latest NewsUAENewsInternationalGulf

കോവിഡിനെതിരെ പ്രതിരോധം തീർത്ത് യുഎഇ: ഇന്ന് സ്ഥിരീകരിച്ചത് 620 പുതിയ കേസുകൾ മാത്രം

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 620 പുതിയ കോവിഡ് കേസുകൾ. 785 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ? ജൂഹിയുടെ അമ്മയുടെ ഓർമയിൽ അൽസാബിത്ത്

728,886 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,19,648 പേർ രോഗമുക്തി നേടി. 2062 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 6,876 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 377,394 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 77.9 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയത്.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: പോലീസിന്റെ അധികാര ഗർവ്വിനെതിരെ മാക്സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്സി മാമൻ അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button