Latest NewsNewsInternational

താലിബാൻ ഭീഷണിയ്ക്ക് മുൻപിൽ അടിപതറാതെ പന്ത്രണ്ട് ധീര യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി

കാബൂള്‍: താലിബാൻ ഭീഷണിയ്ക്ക് മുൻപിൽ അടിപതറാതെ പന്ത്രണ്ട് ധീര യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി. സ്ത്രീകള്‍ ജോലിക്ക് പോകരുതെന്നും, വീടിന് പുറത്തിറങ്ങരുതെന്നുമുള്ള താലിബാന്റെ ഭീഷണിയെ വകയ്ക്കാതെയാണ് പന്ത്രണ്ട് യുവതികള്‍ ജോലിക്കെത്തിയത്. താലിബാൻ അഫ്ഗാന്‍ പിടിച്ചടക്കും മുൻപ് ഇതേ വിമാനത്താവളത്തിൽ ജോലിചെയ്തിരുന്നവരാണ് ഇവർ.

Also Read:അധ്യാപകരുടെ പീഡനത്തിൽ മനംനൊന്ത് പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

‘സ്ത്രീകള്‍ വീട്ടില്‍ തന്നെ തുടരണമെന്ന് താലിബാന്‍ പറഞ്ഞതോടെ അപകടസാധ്യത വളരെ വ്യക്തമായിരുന്നു. എന്നാല്‍ മുപ്പത്തഞ്ചുകാരിയും മൂന്നുകുട്ടികളുടെ അമ്മയുമായ എനിക്ക് കുടുംബം പോറ്റാന്‍ ജോലിക്ക് പോയേ പറ്റൂ എന്ന അവസ്ഥയായിരുന്നു. ജീവിക്കണമെങ്കില്‍ പണം കൂടിയേ തീരൂ. പക്ഷേ, വീട്ടുകാര്‍ക്ക് പേടിയായിരുന്നു. എനിക്കും ടെന്‍ഷനായി. എന്തുവന്നാലും ജോലിക്കുപോകാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ വീട്ടുകാരും സമ്മതം മൂളിയെന്ന് പന്ത്രണ്ടു യുവതികളിൽ ഒരാളായ റാബിയ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ ജോലി ചെയ്യാൻ തടസ്സങ്ങൾ ഒന്നുമില്ല, പക്ഷെ എത്രനാള്‍ ജോലിയില്‍ തുടരാന്‍ കഴിയുമെന്നോ, ശമ്പളം കിട്ടുമോ എന്നോ ഒരു ഉറപ്പുമില്ലെന്നും ഇവർ പറയുന്നു. എങ്കിലും കഴിയുന്ന കാലത്തോളം തുടരാണ് ഇവരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button