ശരീര ഭാരം വര്‍ദ്ധിപ്പിക്കണോ എങ്കില്‍ ഈ ഭക്ഷണ രീതി പിന്തുടരാം
ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുക
നിങ്ങള്‍ മെലിഞ്ഞിരിക്കുന്നവാണെങ്കില്‍ , തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉരുളക്കിഴങ്ങ് ഉള്‍പ്പെടുത്തുക. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും സങ്കീര്‍ണ്ണമായ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഉരുളക്കിഴങ്ങിന്റെ പ്രത്യേകത എല്ലാ പച്ചക്കറികളിലും ചേര്‍ത്ത് കഴിക്കാം എന്നതാണ്.
ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക
ശരീരഭാരം കൂട്ടാനുള്ള നല്ലൊരു വഴിയാണ് മുട്ടയും. മുട്ടയില്‍ കൊഴുപ്പും കലോറിയും കൂടുതലാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഒരു മുട്ട തിളപ്പിച്ച് ദിവസവും കഴിക്കുകയാണെങ്കില്‍ ഭാരം വര്‍ദ്ധിക്കും.
വാഴപ്പഴം -പാല്‍
ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ പാലും വാഴപ്പഴവും ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വാഴപ്പഴത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട് . ഇതിനൊപ്പം, ഇത് ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഉണക്കമുന്തിരി
ശരീരഭാരം കൂട്ടണമെങ്കില്‍ ഉണക്കമുന്തിരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഒരു ദിവസം ഒരു പിടി ഉണക്കമുന്തിരി കഴിക്കണം. ഇങ്ങനെ ചെയ്താല്‍ ഭാരം വര്‍ദ്ധിക്കും. ഇതിനൊപ്പം ഉണക്കമുന്തിരിയും അത്തിപ്പഴവും രാത്രിയില്‍ കുതിര്‍ത്ത് രാവിലെ കഴിക്കുക. ഇതും ശരീരം തടിക്കുന്നതിന് കാരണമാകും.
പാലില്‍ ബദാം ചേര്‍ത്ത് കഴിക്കുക
ശരീരഭാരം കൂട്ടണമെങ്കില്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിനായി രാത്രിയില്‍ ബദാം നാലെണ്ണം വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. അടുത്ത ദിവസം പാലില്‍ കുതിര്‍ത്ത ബദാം ചേര്‍ത്ത് കുടിയ്ക്കാം.
നിലക്കടല വെണ്ണ
ശരീരഭാരം കൂട്ടാനും നിലക്കടല വെണ്ണ സഹായിക്കും. ബ്രെഡ് അല്ലെങ്കില്‍ റൊട്ടിയില്‍ ഇത് ചേര്‍ത്ത് കഴിക്കാം. ഉയര്‍ന്ന കലോറിക്ക് പുറമേ, കാര്‍ബോഹൈഡ്രേറ്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം വര്‍ദ്ധിക്കും.
Post Your Comments