COVID 19Latest NewsNewsInternational

കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്നും വിലക്കും : ലിസ്റ്റ് തയ്യാറാക്കാൻ നടപടികൾ തുടങ്ങി

ലണ്ടന്‍ : കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്നും വിലക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സ്റ്റാഫിന് കൊറോണാവൈറസിന് എതിരെയും, ഫ് ളൂ വാക്സിനും നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് ആറാഴ്ചത്തെ കണ്‍സള്‍ട്ടേഷന് മന്ത്രിമാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്ന ജീവനക്കാര്‍ക്ക് മറ്റ് റോളുകള്‍ കണ്ടെത്തി വെയ്ക്കാനാണ് പ്രൊവൈഡേഴ്സിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

Read Also : യു.എ.ഇയിൽ ശക്തമായ മഴയും കാറ്റും : വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു 

90% ഹെല്‍ത്ത് കെയര്‍ ജീവനക്കാരും ഇതിനകം വാക്സിന്‍ സ്വീകരിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്സിനെടുത്തില്ലെങ്കില്‍ കെയര്‍ ഹോമില്‍ നിയോഗിക്കപ്പെടുന്നതിന് പകരം മറ്റ് റോളുകള്‍ തേടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. കൃത്യമായ മെഡിക്കല്‍ കാരണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ മേഖലയില്‍ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന് ആശങ്കയുണ്ട്.

ബ്രിട്ടനിലെ കെയര്‍ ഹോമുകള്‍ കൊവിഡ് മഹാമാരിക്കിടെ നേരിട്ടത് വലിയ പ്രതിസന്ധിയാണ്. ഒരുമിച്ച് കഴിയുന്ന വിവിധ രോഗങ്ങളുള്ള പ്രായമായവരെ സംരക്ഷിക്കാന്‍ വേണ്ടുന്നതൊന്നും ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ചെയ്തു നല്‍കിയില്ല. എന്നുമാത്രമല്ല ആശുപത്രികളില്‍ നിന്നും രോഗികളെ വൈറസ് മാറിയോയെന്ന് പോലും ഉറപ്പിക്കാതെ കെയര്‍ ഹോമുകളിലേക്ക് തിരിച്ചയച്ച് വൈറസ് പടരാന്‍ വഴിയൊരുക്കുകയും ചെയ്തു.എന്നാല്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിച്ചത് കെയര്‍ ഹോം അന്തേവാസികളും, അവിടുത്തെ കെയര്‍ ജീവനക്കാരും, നടത്തിപ്പുകാരുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button