കൊച്ചി: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് ഉന്നയിച്ച നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ്പിനെതിരെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. ഉപ്പയോ ഇക്കയോ ഒക്കെ ദുബൈയിൽ ജോലി ചെയ്യുന്ന യുവാക്കളുടെ മുന്തിയ സൂപ്പർ ബൈക്കും മൊബൈലും പുറത്ത് ഉള്ള പോളിച്ചയും ഒക്കെ കണ്ട് കണ്ണ് മഞ്ഞളിച്ച് പുറകെ വരുന്ന കിടാങ്ങൾക്ക് കൗൺസിലിംഗ് കൊടുക്കാൻ നോക്ക് പള്ളീലച്ഛാ എന്ന് ഒമർ പരിഹാസപൂർവ്വം ഫേസ്ബുക്കിൽ കുറിച്ചു
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കെമിക്കൽ ജിഹാദ്.
ഉപ്പയോ ഇക്കയോ ഒക്കെ ദുഫായ് കടപ്പുറത്ത് കിടന്ന് കഷ്ടപ്പെടുന്നത് കൊണ്ട് ചെറുപ്പത്തിലേ ചിലവാക്കാൻ നല്ല കാശ് കിട്ടും.മുൻന്തിയ സൂപ്പർ ബൈക്കും മൊബൈലും പുറത്ത് ഉള്ള പോളിച്ചയും ഒക്കെ കണ്ട് കണ്ണ് മഞ്ഞളിച്ച് പുറകെ വരുന്ന കിടാങ്ങൾക്ക് ഒരു കൗൺസിലിംഗ് കൊടുക്കാൻ നോക്ക് പിള്ളേച്ചാ സോറി പള്ളീലച്ഛാ.
Post Your Comments