KozhikodeMalappuramKeralaNattuvarthaNews

കോടിക്കണക്കിന് രൂപയുടെ ആദായം ഉണ്ടാക്കികൊടുക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ: വിട്ടു കൊടുക്കരുതെന്ന് മുസ്ലിം ലീഗ്

ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്

ക​രി​പ്പൂ​ര്‍: ക​രി​പ്പൂ​ര്‍വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വിട്ടു കൊ​ടു​ക്ക​രു​തെ​ന്ന് മു​സ്​​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. സാ​ധാ​ര​ണ​ക്കാ​രു​ടെ വി​യ​ര്‍​പ്പിന്റെ ഗ​ന്ധ​മു​ള്ള പ​ണം​കൊ​ണ്ട് സ്ഥാ​പി​ക്ക​പ്പെ​ട്ട ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് കൊള്ള​ലാ​ഭം കൊ​യ്യാ​ന്‍ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പറഞ്ഞു. ല​ഭ്യ​മാ​വു​ന്ന വ​രു​മാ​ന​ത്തി​ലെ ആ​ദാ​യം​കൊ​ണ്ടു മാ​ത്രം വി​ക​സി​പ്പി​ക്കാ​വു​ന്ന കരിപ്പൂർ ​വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കേ​ണ്ട ആ​വ​ശ്യം ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ലി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

‘ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കാ​യ പ്ര​വാ​സി​ക​ളു​ടെ സമ്ബാദ്യത്തിന്റെ പ​ങ്കാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തി​ന് പി​ന്നി​ലു​ള്ള​ത്’. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

200 കിലോ കഞ്ചാവുമായി അഞ്ചു പേര്‍ അറസ്റ്റില്‍

രാ​ജ്യ​ത്തു​ള്ള പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വ​ര​വും ചെ​ല​വും ത​മ്മി​ല്‍ പൊ​രു​ത്ത​പ്പെ​ടാ​തെ ഭീ​മ​മാ​യ ന​ഷ്​​ടം വ​രു​ത്തി​വെ​ക്കുമ്പോഴും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ദാ​യം ഉ​ണ്ടാ​ക്കിക്കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​മാ​ണ് ക​രി​പ്പൂ​രെന്നും അദ്ദേഹം പറഞ്ഞു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ജി​ല്ല മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button