KeralaLatest NewsNews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: കനിവ് 108 ആബുലൻസുകൾ സജ്ജമാക്കിയെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ചികിത്സാ സംവിധാനങ്ങൾക്ക് പുറമേ കനിവ് 108 ആംബുലൻസുകൾ കൂടി സജ്ജമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ 290 ആംബുലൻസുകളാണ് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകുന്നതെന്നും മൂന്നാം തരംഗം മുന്നിൽകണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലൻസുകളേയും 1500 ജീവനക്കാരേയും സജ്ജമാക്കിയെന്നും വീണാ ജോർജ് അറിയിച്ചു.

Read Also: ക്രൈസ്തവ വോട്ടുകൾ കൈക്കലാക്കിയ ശേഷം ഒരു പ്രശ്നം വന്നപ്പോൾ കോൺഗ്രസ് നേതൃത്വം ക്രൈസ്തവരെ തള്ളിപ്പറഞ്ഞു: സന്ദീപ് വാര്യർ

‘ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാൽ മുഴുവൻ 108 ആംബുലൻസുകളും കോവിഡ് അനുബന്ധ സേവനങ്ങൾക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്. അതേസമയം കോവിഡിതര സേവനങ്ങൾക്കും പ്രാധാന്യം നൽകും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലൻസിന്റെ കൺട്രോൾ റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നതെന്ന്’ മന്ത്രി പറഞ്ഞു.

‘സംസ്ഥാനത്ത് ഇതുവരെ 4,29,273 പേർക്കാണ് കനിവ് 108 ആംബുലൻസുകൾ കോവിഡ് അനുബന്ധ സേവനങ്ങൾ നൽകിയത്. 2020 ജനുവരി 29 മുതലാണ് കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. 19 മാസം പിന്നിടുമ്പോൾ 3,11,810 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് ഓടിയത്. കൺട്രോൾ റൂം ജീവനക്കാരായ എമർജൻസി റെസ്പോൺസ് ഓഫീസർമാർ, ആംബുലൻസ് ജീവനക്കാരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാർ, പൈലറ്റുമാർ എന്നിവരുടെ കൂട്ടായ പ്രയത്നമാണ് ഇതിന് പിന്നിലെന്ന്’ മന്ത്രി വ്യക്തമാക്കി.

Read Also: യുഎഇ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ്: വിശദ വിവരങ്ങൾ അറിയാം

‘പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകൾക്ക് സേവനം നൽകിയത്. ഇവിടെ 81427 ആളുകൾക്ക് കോവിഡ് അനുബന്ധ സേവനങ്ങൾ എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് കഴിഞ്ഞു. തിരുവനന്തപുരം 39615, കൊല്ലം 29914, പത്തനംതിട്ട 14169, ആലപ്പുഴ 11534, കോട്ടയം 24718, ഇടുക്കി 12477, എറണാകുളം 23465, തൃശൂർ 35488, മലപ്പുറം 46906, കോഴിക്കോട് 33876, വയനാട് 19646, കണ്ണൂർ 29658, കാസർകോട് 26380 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകൾ. ഈ കാലയളവിൽ കോവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവം കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനകത്ത് നടന്നിരുന്നു. കൂടാതെ നിലവിൽ കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങളിലും കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി വരികയാണ്. ഇതിനായി നാല് കനിവ് 108 ആംബുലൻസുകൾ കോഴിക്കോട് വിന്യസിച്ചിട്ടുണ്ട്. 30 ട്രിപ്പുകളിൽ നിന്നായി 38 ആളുകൾക്ക് നിപ അനുബന്ധ സേവനം ഒരുക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചുവെന്നും’ വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: വൈദിക ബ്രാഹ്മണിസം ഹിന്ദുത്വ തിന്മകളുടെ മാതാവ്: മോഹൻ ഭഗവതിനെതിരെ വിമർശനവുമായി പോപ്പുലർ ഫ്രണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button